ന്യൂഡൽഹി: ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ദിനത്തിൽ പ്രണയ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളൊഴിവാക്കി പശുവിനെ ആലിംഗനം ചെയ്യാൻ ആഹ്വാനവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം ഉളവാക്കുന്ന കാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.
പശുവിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞുള്ള നോട്ടീസിൽ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മൃഗങ്ങളോട് അനുകമ്പ കാണിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ഉപദേഷ്ടാവ് ബിക്രം ചന്ദ്രവർഷി വ്യക്തമാക്കി
പശു ഇന്ത്യൻ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ്. അത് നമ്മുടെ ജീവൻ നിലനിർത്തുന്നു. കാലികൾ നമ്മുടെ ജൈവ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നും നമുക്ക് അറിയാം.
അമ്മയെപ്പോലെ പ്രകൃതിയ പരിപാലിക്കുന്ന, മനുഷ്യരാശിക്ക് എല്ലാ ഐശ്യര്യങ്ങളും നൽകുന്ന പശുവിനെ ‘ഗോമാത’ എന്നും ‘കാമധേനു’ എന്നും നമ്മൾ വിശേഷിപ്പിക്കാറുണ്ട്.” മൃഗസംരക്ഷണ വകുപ്പ് ഉത്തരവിൽ പറയുന്നു. പശു ഇന്ത്യൻ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ്.
അത് നമ്മുടെ ജീവൻ നിലനിർത്തുന്നുവെന്നും കാലികൾ നമ്മുടെ ജൈവ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നും നമുക്ക് അറിയാം. അമ്മയെപ്പോലെ പ്രകൃതിയ പരിപാലിക്കുന്ന, മനുഷ്യരാശിക്ക് എല്ലാ ഐശ്യര്യങ്ങളും നൽകുന്ന പശുവിനെ ‘ഗോമാത’ എന്നും ‘കാമധേനു’ എന്നും നമ്മൾ വിശേഷിപ്പിക്കാറുണ്ട്.” മൃഗസംരക്ഷണ വകുപ്പ് ഉത്തരവിൽ പറയുന്നു.