കൊച്ചി: തിയറ്ററിനകത്തെ വീഡിയോ ഫിലിം റിവ്യൂകള്‍ക്കു തിയറ്റര്‍ സംഘടനയായ ഫിയോക് വിലക്കേര്‍പ്പെടുത്തി. ഒ.ടി.ടി റിലീസിനും നിയന്ത്രണമുണ്ട്. ഫിലിം ചേംബറിന്റെ യോഗത്തിലാണു തീരുമാനം.
റിലീസ് ചെയ്തു 42 ദിവസം തികയും മുമ്പ് ഒ.ടി.ടി. റിലീസ് അനുവദിക്കില്ല. മാര്‍ച്ച് 31 ന് അകം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുമായി കരാര്‍ ഒപ്പിട്ടവര്‍ക്ക് ഇളവുണ്ട്. ആ സിനിമകള്‍ മുപ്പതുദിവസത്തിനു ശേഷം ഒ.ടി.ടിക്കു നല്‍കാമെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
തിയറ്ററിനകത്തു കയറിയുള്ള ഓണ്‍െലെന്‍ ഫിലിം റിവ്യുചെയ്യുന്നതു നിരോധിക്കും. ഓണ്‍ൈലന്‍ മീഡിയ തെറ്റായ നിരൂപണങ്ങളാണു സിനിമയ്ക്കു കൊടുക്കുന്നത്. ചിലരെ മാത്രം ലക്ഷ്യം വച്ചും റിവ്യൂസ് ചെയ്യുന്നുണ്ട്. അതു സിനിമയുടെ കളക്ഷനെ ബാധിക്കുന്നു. നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ടു വലിയ സമ്മര്‍ദമുണ്ടായിരുന്നു. തിയറ്റര്‍ കോമ്പൗണ്ടിനു പുറത്തുനിന്ന് എന്തുവേണമെങ്കിലും ചെയ്യാം.
എല്ലാ തിയറ്ററുകള്‍ക്കും അറിയിപ്പു നല്‍കിയിട്ടുണ്ട്. റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയേയും തിയറ്ററില്‍ കയറ്റില്ല. യൂട്യൂബ് റിവ്യൂവേഴ്‌സിനെ വിലക്കാന്‍ തങ്ങള്‍ക്കാകില്ല.
അതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.ചിത്രങ്ങളുടെ റിലീസ് ദിവസവും അതിനടുത്ത ദിവസങ്ങളിലും ഓണ്‍െലെന്‍ മാധ്യമങ്ങള്‍ നിരൂപണവും ഇകഴ്ത്തലുകളും നടത്തുന്നതു പല സിനിമകളുടെയും കളക്ഷനെ ബാധിക്കുന്നതിനാല്‍ ആദിവസങ്ങളില്‍ തിയറ്റര്‍ കോമ്പൗണ്ടില്‍നിന്നു ചിത്രത്തിന്റെ അഭിപ്രായങ്ങള്‍ ശേഖരിച്ച് അവയുടെ മൂല്യമിടിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയണമെന്നു നിര്‍മാതാക്കളുടെ അസോസിയേഷന്‍ തിയറ്റര്‍ സംഘടനയ്ക്കു കത്തെഴുതിയിരുന്നു.