കണ്ണൂര്‍: കണ്ണൂരില്‍ ദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തി.
തീ ആളിപടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിന് ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നു കണ്ണൂര്‍ ആര്‍ടിഓയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണർക്കാണ് റിപ്പോർട്ട് നൽകിയത്.
കാറില്‍ നിന്ന് കിട്ടിയ മറ്റു വസ്തുക്കളുടെ രാസപരിശോധന ഫലം പുറത്ത് വന്നിട്ടില്ല. ഫെബ്രുവരി രണ്ടിന് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്താണ് പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് പോകവെ കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറിന് തീ പിടിച്ചത്. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത്ത് ഭാര്യ റീഷ എന്നിവരാണ് മരിച്ചത്.