കുഞ്ഞിനെ ഉപേക്ഷിച്ചത് സ്വമേധയാ, പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുട്ടിയുടെ പിതാവ്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരിച്ച് കുഞ്ഞിന്റെ പിതാവ്. തൃപ്പൂണിത്തറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറിയത് സ്വമേധയായാണ്.

കുഞ്ഞിനെ സംരക്ഷിക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടായി സാമ്പത്തിക ഇടപാടുകളില്ല. അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, മാനുഷിക പരിഗണനയിലാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥന്‍ അനില്‍കുമാറിനെ നേരത്തെ പരിചയമില്ല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ ഏറ്റെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കും. കുഞ്ഞിന്റെ അമ്മ സംസ്ഥാനത്ത് തന്നെയുണ്ടെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

Top