തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി.
പഞ്ചായത്ത് മെമ്പറുടെ കയ്യിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പി.ആർ. വിഷ്ണു പിടിയിലായത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ചളിങ്ങാട് സ്വദേശി തോട്ടുപറമ്പത്ത് വീട്ടിൽ ഷഹർബാന് വീട് അറ്റകുറ്റപ്പണിക്കായി തുക അനുവദിക്കാനായി കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സമീപിച്ചിരുന്നു.
പി.ആർ. വിഷ്ണു കൈക്കൂലിയായി 1000 രൂപ ആവശ്യപ്പെട്ടു. ഈ വിവരം ഷഹർബാൻ്റെ സഹോദരി വാർഡ് മെമ്പർ വി.ബി. ഷെഫീഖിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നായിരുന്നു നടപടി.
വിജിലൻസ് ഡിവൈ.എസ്.പി സി.ജി .ജിംപോളും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.