കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്നും ഹൈക്കോടതി.
ഇനി ഒരു മരണം റോഡില്‍ അനുവദിക്കാന്‍ ആകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് ഒരു മരണം റോഡില്‍ അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
അപകടത്തിന് കാരണമായ ബസ് ഓടിച്ചത് അശ്രദ്ധയോടെയാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അപകടത്തിൽ വൈപ്പിന്‍ സ്വദേശി ആന്‍റണി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
അപകടം ബസ് ഡ്രൈവറുടെ പിഴവാണെന്ന് കൊച്ചി ഡിസിപി കോടതിയില്‍ പറഞ്ഞു. സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തുകയായിരുന്നു.
അപകട ദൃശ്യങ്ങള്‍ കോടതി തുറന്ന മുറിയില്‍ കണ്ടു. ഫ്രീ ലെഫ്റ്റ് സംവിധാനം തീരെ ഇല്ലെന്ന് കോടതി വിലയിരുത്തി. സിംല എന്ന സ്വകാര്യ ബസിടിച്ചാണ് അപകടം സംഭവിച്ചത്.
ബസിന്റെ അമിത വേഗത കണ്ടിട്ടും ട്രാഫിക് പോലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി വിമർശിച്ചു.
സിഗ്നലില്‍ നിന്ന് അമിത വേഗതയില്‍ മുന്നോട്ടെടുത്ത ബസ് ഇടത് വശം ചേര്‍ന്ന് പോകുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു.