കാന്താര സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയെ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ

ദില്ലി: കാന്താര സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോൾ  ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞാണ് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിന്‍റെ നിര്‍മ്മാതാവും, സംവിധായകന്‍ ഋഷഭ് ഷെട്ടിയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവില്ല. അന്വേഷണം നടത്താമെന്നാണ് സുപ്രീംകോടതിയും പറയുന്നത്.

ഹൈക്കോടതി വിധിയിലെ അഞ്ചാംഖണ്ഡികയിലെ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ സുപ്രീം കോടതി റദ്ദാക്കിയത്.

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയാണ് കേസിലെ പ്രതികളായ ചലച്ചിത്രത്തിന്‍റെ നിര്‍മ്മാതാവും നടനായ ഋഷഭ് ഷെട്ടിയും  സുപ്രീംകോടതിയെ സമീപിച്ചത്.

ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോൾ  ഹാജരാകണമെന്ന വ്യവസ്ഥകൾക്ക് മാറ്റമില്ല. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജറാക്കി 50000 രൂപയുടെ പണം കെട്ടിവയ്ക്കുകയും രണ്ട് ആള്‍ജാമ്യത്തിന്‍റെയും ബലത്തില്‍ ജാമ്യം നല്‍കാം.

 

Top