തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിതാവിന്റെ മൃതദേഹം കാത്ത് നിന്നപ്പോൾ യുവാവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ നടപടിക്കു  നിർദേശം

തിരുവനന്തപുരം:  തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിതാവിന്റെ മൃതദേഹം കാത്ത് നിന്നപ്പോൾ യുവാവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ നടപടിക്കു  നിർദേശം.

സംഭവത്തിൽ  ഗുരുതര വീഴ്ച്ച വരുത്തിയ രണ്ട് സാർജന്റുമാർക്കും  ഒരു സെക്യൂരിറ്റി ജീവനക്കാരനുമെതിരെയാണ് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആംബുലൻസ് ഡ്രൈവറടക്കമുള്ള രണ്ട് പേരെ പ്രതി പട്ടികയിൽ  ചേർത്തിട്ടില്ലെന്ന പരാതിയുണ്ട്.

മൂന്നാം തീയതിയാണ് മെഡിക്കൽ കോളജിലെ ട്രാഫിക് വാർഡന്മാരായ സജീവനും ഷഫീഖും അഖിലിനെ മർദിച്ചത്.

പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കാത്ത് നിൽക്കുകയായിരുന്നു അഖിലും സുഹൃത്തും. പുറത്തുപോയി വന്നു ഒ.പി. കവാടത്തിലൂടെ അകത്തു കയറാൻ ശ്രമിക്കുകയും തുടർന്നു വാക്കേറ്റമുണ്ടാകുകയും ട്രാഫിക് വാർഡന്മാർ ഇവരെ സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപം വച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു

സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

 

 

Top