ലണ്ടന്‍: കെയര്‍ഹോമുകളില്‍ അമ്പതോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിമപ്പണി ചെയ്യിച്ച അഞ്ച് മലയാളികള്‍ യു.കെയില്‍ അറസ്റ്റിൽ.
മലയാളികളായ മാത്യു ഐസക് (32), ജിനു ചെറിയാന്‍ (30), എല്‍ദോസ് ചെറിയാന്‍ (25), എല്‍ദോസ് കുര്യച്ചന്‍ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്.
ശമ്പളം നല്‍കാതിരുന്നും പിടിച്ചുവച്ചും ക്രൂരമായ തൊഴില്‍ ചൂഷണമാണ് നടന്നതെന്ന് കണ്ടെത്തി. മറ്റൊരു രാജ്യത്തുനിന്ന് എത്തിച്ചതിനാല്‍ മനുഷ്യക്കടത്തും ഉള്‍പ്പെടും.
14 മാസമായി ശമ്പളമോ ഭക്ഷണമോ വിശ്രമമോ യാത്രാ ചെലവുകളോ ഇല്ലാതെ വിദ്യാര്‍ഥികള്‍ ദുരിതത്തിലായിരുന്നെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
നോര്‍ത്ത് വെയില്‍സിലെ കെയര്‍ഹോമുകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് ശമ്പളമില്ലാതെ അടിമപ്പണി ചെയ്യേണ്ടി വന്നത്.
യു.കെ. സര്‍ക്കാര്‍ ഏജന്‍സിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗാങ്മാസ്‌റ്റേഴ്‌സ് ആന്റ് ലേബര്‍ എബ്യൂസ് അതോറിറ്റി ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കോടതി ഉത്തരവിറക്കിയിരുന്നു. അന്വേഷണം തുടരുകയാണ്.