മാസങ്ങൾക്കുമുമ്പുണ്ടായ വാക്കുതർക്കം; യുവാവിന്‍റെ തല ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ച സുഹൃത്ത്  അറസ്റ്റിൽ

പത്തനംതിട്ട: മാസങ്ങൾക്കുമുമ്പുണ്ടായ വാക്കുതർക്കത്തെത്തുടർന്നുണ്ടായ പകയെത്തുടർന്ന് യുവാവിന്‍റെ തല ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ച സുഹൃത്ത്  അറസ്റ്റിൽ.

കല്ലൂപ്പാറ ചെങ്ങരൂർ അടവിക്കമല കൊച്ചുപറമ്പിൽ കൃഷ്ണൻ കുട്ടിയുടെ മകൻ ശരത് കൃഷ്ണ(32)നാണ് ഗുരുതര പരിക്കേറ്റത്. കല്ലൂപ്പാറ പുതുശ്ശേരി പിണക്കുളത്ത്  ജോ വർഗീസിനെ (വിനീത്- 32) യാണ് കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവർ പുതുശ്ശേരിയിലെ ഒരു സ്പോർട്സ് ക്ലബ്ബിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതി ജോ ക്ലബ്ബിന്‍റെ നിലവിലെ പ്രസിഡന്‍റും, ശരത് മുൻ പ്രസിഡന്‍റുമാണ്.

കുറച്ച് മാസങ്ങൾക്കു മുമ്പ് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നുള്ള വിരോധത്താൽ പുതുശ്ശേരി എം.ജി.ഡി.  സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം കണ്ടുകൊണ്ടിരുന്ന ശരത്തിനെ ഗ്രൗണ്ടിന്‍റെ ഒരുഭാഗത്തേക്ക് വിളിച്ചു കൊണ്ടുപോയി ബാറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഒടുവിൽ ബാറിൽ കൂടെ ജോലിയെടുക്കുന്നയാളുടെ ഫോണിൽ വീട്ടിലേക്ക് വിളിച്ചതാണ് ഇയാളെ പിടികൂടാൻ സഹായമായത്.

സ്ത്രീയ അന്വേഷണ സംഘവും, വിരലടയാള വിദഗ്ദ്ധരും പോലീസ് ഫോട്ടോഗ്രാഫറും  സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Top