പടക്ക നിർമാണശാലയിൽ തീപിടിത്തം; അച്ഛനും മകനും ഉൾപ്പെടെ 3 പേർ പൊള്ളലേറ്റ് മരിച്ചു

തമിഴ്നാട്: വാണിയമ്പാടിയിൽ ആമ്പല്ലൂർ ഗ്രാമത്തിന് സമീപമുള്ള പടക്ക നിർമാണശാലയിൽ തീപിടിത്തം. അച്ഛനും മകനും ഉൾപ്പെടെ 3 പേർ പൊള്ളലേറ്റ് മരിച്ചു.

അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കടയുടമ ആർ. കുമാർ (45), മകൻ കെ. ദയാലമൂർത്തി (12) എന്നിവരാണ് മരിച്ചത്. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊഴിലാളികളായ അമ്പൂർ താലൂക്ക് സ്വദേശികളായ ആർ വേലായുധം (57), എസ് രാമൻ (36) എന്നിവരും കടയിൽ ഉണ്ടായിരുന്നു.

കുമാറും മകനും ഗോഡൗണിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് പടക്കങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു.

വഴിയാത്രക്കാർ ഉടൻ  പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു.  ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

പരുക്കേറ്റവരെ വാണിയമ്പാടി സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വാണിയമ്പാടി ടൗണിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

സംഭവത്തിൽ ആമ്പല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top