തൊടുപുഴ: ഹെല്‍മറ്റും മാസ്‌കും ധരിച്ച് ഇരുചക്രവാഹനത്തില്‍ കറങ്ങിനടന്ന് പണം തട്ടിയെടുത്തിയാളെ പിടികൂടി.
തൊടുപുഴ വെങ്ങല്ലൂര്‍ പിടിവീട്ടില്‍ മണിക്കുട്ട (52) നാണ് പിടിയിലായത്. ഇരുചക്ര വാഹനങ്ങളിലുംമറ്റും സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ കൂടുതലായി കബളിപ്പിത് .
ഓയില്‍ തന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് 500 രൂപ വരെ വാങ്ങി ഓയില്‍ ഒഴിച്ചുനല്‍കും. വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണെന്ന് പരിചയപ്പെടുത്തി വാഹനത്തിന്റെ എന്‍ജിനുള്ളില്‍ ഓയില്‍ കുറവാണെന്നും ഓയില്‍ മാറിയില്ലെങ്കില്‍ വാഹനത്തിനു തീപിടിക്കുമെന്നും പറയും.
സംശയംതോന്നിയ ചിലര്‍ വാഹനം ഷോറൂമില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഒഴിച്ചത് ഉപയോഗശൂന്യമായ കരിഓയിലാണെന്ന് വ്യക്തമായത്. ഇതോടെ പരാതി നല്‍കുകയായിരുന്നു.
ഇയാൾക്കതിരെ അയല്‍വാസിയെ വാക്കത്തിക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസും ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസുമുണ്ട്.
കബളിക്കപ്പെട്ട ചിലരും വിവരം പോലീസിനെ അറിയിച്ചു. ഇയാളുടെ ഹെല്‍മറ്റ് ധരിച്ച ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി.