കൊച്ചിയിലെ ബസുകളില്‍ വ്യാപക പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാര്‍ പിടിയില്‍, നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിൽ

കൊച്ചിമദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു.

രണ്ട് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിലായവരിലുണ്ട്. രണ്ട് ബസുകളില്‍ വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരെ പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ എത്തിച്ചു. ആറ് വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിച്ചതിന് നടപടി എടുത്തിട്ടുണ്ട്.

മദ്യപിച്ചു വാഹന മോടിക്കുന്നവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയതായി കൊച്ചി ഡി.സി.പി. എസ്. ശശിധരന്‍ വ്യക്തമാക്കി. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാന്‍ വാഹനങ്ങളില്‍ പൊലീസ് ടോള്‍ ഫ്രീ നമ്പറുകള്‍ പതിക്കും. കോടതി നിര്‍ദേശ പ്രകാരമാണ് സ്വകാര്യ ബസുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത്.

Top