ബംഗളുരു നഗരത്തില്‍ പട്ടാപ്പകല്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

ബംഗളുരു: നഗരത്തില്‍ പട്ടാപ്പകല്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ബംഗളുരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സര്‍ക്കിളില്‍ വാടക വീട്ടില്‍ കഴിയുന്ന കൗസര്‍ മുബീന(34)യാണ് കൊല്ലപ്പെട്ടത്.

വീട്ടില്‍നിന്ന് ആരോ ഓടി പോകുന്നത് കണ്ടെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 3.30നായിരുന്നു ആക്രമണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് പറഞ്ഞു. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ മുബീന വിവാഹ മോചിതയാണ്.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുണ്ട്. സംഭവം നടക്കുമ്പോള്‍ മകള്‍ സ്‌കൂളിലായിരുന്നു.

നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് മുബീനയെ കഴുത്തില്‍ കുത്തേറ്റ് ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

 

Top