തലയോട്ടിയില്‍ പൊട്ടലും, ഇടതു തോളില്‍ ചതവും; സ്ത്രീ സൃഹൃത്തിന്റെ വീട്ടില്‍ യുവാവിന്റെ ദുരൂഹ മരണത്തിൽ നിര്‍ണായക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: വയലാ സ്വദേശി അരവിന്ദിന്റെ ദുരൂഹ മരണത്തില്‍ നിര്‍ണായക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. തലയോട്ടിയില്‍ പൊട്ടലും തലയ്ക്കു പിന്നിലും ഇടതു തോളിന്റെ വിവിധ ഇടങ്ങളില്‍ ചതവ് ഏറ്റതായും റിപ്പോര്‍ട്ടിലുണ്ട്.

സുഹൃത്തായ യുവതിയുടെ ഏറ്റുമാനൂരിലെ വീട്ടില്‍ നിന്നും അവശനിലയില്‍ ആശുപത്രിയിലെത്തിച്ച അരവിന്ദിന്റെ മരണത്തില്‍ ദുരൂഹത കുടുംബം ആരോപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ വീട്ടില്‍ കുഴഞ്ഞു വീണ  അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെന്നാണ് ആദ്യം അറിഞ്ഞത്. വീട്ടുകാരെത്തിയപ്പോള്‍ ഇയാളുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തി.

മകനെ യുവതിയും വീട്ടുകാരും അപായപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു പോലീസ് തുടക്കം മുതല്‍ പറഞ്ഞിരുന്നത്. ജനുവരി 9നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് അരവിന്ദ് മരിക്കുന്നത്.

 

Top