കാണാതായ വളര്‍ത്തുനായ മണിക്കൂറുകള്‍ക്ക് ശേഷം ഉടമയുടെ അരികില്‍ തിരികെയെത്തിയ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് ഉടമ.
കാണാതായ നായ എങ്ങനെ ടാക്‌സിയില്‍ തിരിച്ചെത്തിയെന്നതാണ് എല്ലാര്‍ക്കും അത്ഭുതം. നായ തന്റെ ഉടമസ്ഥ ജോര്‍ജിയ ക്രൂവിനൊപ്പം പുലര്‍ച്ചെ അഞ്ചിന് പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു.
ഇതിനിടെ ഒരു പരിചയക്കാരനോട് സംസാരിക്കുന്നതിനിടയില്‍ നായ ഓടിപ്പോകുകയായിരുന്നു. നായ വഴി തെറ്റി മാഞ്ചസ്റ്റര്‍ എയര്‍പോട്ട് വരെയെത്തി. അവിടെ കിടന്ന ഒരു ടാക്‌സിയില്‍ കയറി ഇരുന്നു. ടാക്‌സിക്കുള്ളില്‍ നായയെക്കണ്ട ഡ്രൈവര്‍ അവനെ വഴിയില്‍ ഇറക്കി വിട്ടില്ല. നായയെ ഉടമസ്ഥന്റെ കൈയില്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍, ഉടമയെക്കുറിച്ച ഒരു വിവരവും കിട്ടാത്തതിനാല്‍ ടാക്‌സിയില്‍ യാത്രക്കാരെ കൊണ്ടുവിട്ട ശേഷം തെരയാമെന്ന് കരുതി. അങ്ങനെയാണ് നായ ഉടമസ്ഥനു അരികില്‍ ടാക്‌സിയില്‍ തിരിച്ചെത്തുന്നത്. നായയെ കാണാനില്ലെന്ന് നായയുടെ ഉടമ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ അറിയിപ്പുമിട്ടിരുന്നു. ഈ പോസ്റ്റ് ഡ്രൈവറുടെ സുഹൃത്ത് കാണുകയും ടാക്‌സി ഡ്രൈവറെ വിവരമറിയിക്കുകയു
മായിരുന്നു. നായയെ തിരിച്ചു കിട്ടിയ വിവരം ഉടമ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.