തെങ്കാശി: മലയാളിയായ റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമത്തിൽ അക്രമി ഗാർഡ് റൂമിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവന്നും ഇയാൾ തമിഴ് സംസാരിക്കുന്നയാളാണന്നും യുവതിയുടെ അമ്മ പറഞ്ഞു.
മകളുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളുണ്ട്. മകൾ 8 മണിക്ക് ചാർജ് എടുത്ത്ഡ്യൂ ട്ടി എസ്എമ്മുമായി സംസാരിച്ച് റിസീവർ താഴെ വയ്ക്കുമ്പോഴാണ് അക്രമി എത്തുന്നത്. മുറിയിൽ കയറിയ ഉടൻ ഇയാൾ വാതിലടച്ച് കുറ്റിയിട്ടു. തുടർന്ന് മകളുടെ നെറ്റിയിൽ അടിച്ചു. റെയൽവേയുടെ ഫോണെടുത്ത് തലയ്ക്കടിച്ചു. പിന്നീട് മകളെ മലത്തികിടത്തി വയറിൽ ചവിട്ടി. അവൻ മുടിയിൽ കുത്തിപിടിച്ചതോടെ കുടഞ്ഞെണീറ്റ് വാതിൽ തുറന്ന് പുറത്തേക്ക് വീണു. അപ്പോൾ ആളുകൾ കൂടി. ഉടൻ അക്രമി ഇറങ്ങി ഓടുകയായിരുന്നെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ധരിച്ചയാളാണ് അക്രമിയെന്നും യുവതി പൊലീസിന് മൊഴി നൽകി. 16ന് രാത്രി 8നാണ് സംഭവം. റെയിൽവേ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരഭിച്ചിട്ടുണ്ട്.