കുഴിയില്‍ നിന്ന് തള്ളിക്കയറ്റിയ ജെ.സി.ബി. കൈയ്യില്‍ കൊമ്പുകോര്‍ത്ത് കാട്ടാന; പടക്കം പൊട്ടിച്ച് കാട്ടിലേക്ക് ഓടിച്ച് വനപാലകര്‍

കൊടഗ്: വന്യമൃഗ ശല്യം രൂക്ഷമായ മേഖലയില്‍ കുഴിയില്‍ വീണ കാട്ടുകൊമ്പനെ ജെ.സി.ബി. ഉപയോഗിച്ച് രക്ഷപ്പെടുത്തി. കുഴിയില്‍നിന്ന് കയറാന്‍ ആനയെ സഹായിക്കാന്‍ ജെ..സി.ബി. കൈകളുടെ വീഡിയോ, ഐ.എഫ്.എസ്. ഉദ്യോഗസ്ഥയായ സുധാ രാമനാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

നിരവധി തവണ കുഴിയില്‍ നിന്ന് ഉയര്‍ത്താന്‍ ശ്രമിച്ചതിന് ശേഷം ആനയുടെ നീളമുള്ള കൈകൊണ്ട് തള്ളിയാണ് പുറത്ത് എത്തിക്കുന്നത്. കൊമ്പന്‍ ജെ.സി.ബിയുടെ കൈയുമായി ഏറ്റുമുട്ടുകയാണ് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാട്ടിലേക്ക് കാട്ടിലേക്ക് കയറാന്‍ തയാറാകാതെ വന്നതോടെ വനപാലകരും നാട്ടുകാരും ശബ്ദമുണ്ടാക്കുന്നത്. ജെ.സി.ബിയുടെ ബക്കറ്റുമായി കൊമ്പ് കോര്‍ക്കാന്‍ ശ്രമിക്കുന്ന കാട്ടാനയെ പടക്കം പൊട്ടിച്ചാണ് വനപാലകര്‍ ഒടുവില്‍ കാട് കയറ്റിയത്.

Top