ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘം മടങ്ങിയെത്തി; ബിജു മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ബിജു ചെയ്തതെന്നും കൃഷി മന്ത്രി

തിരുവനന്തപുരം: ഇസ്രയേലില്‍ കൃഷി പഠിക്കാനായി കേരളത്തില്‍ നിന്നും പോയ സംഘം ബിജുവില്ലാതെ മടങ്ങിയെത്തി. 27 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ കണ്ണൂരില്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു കുര്യനെ കാണാതാവുകയായിരുന്നു. താന്‍ സുരക്ഷിതനാണെന്ന് ബിജു ഭാര്യയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചെങ്കിലും എവിടെയാണെന്നതിനെ കുറിച്ച് ഇനിയും വിവരമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേയ് എട്ടാം തീയതി വരെ ബിജുവിന്റെ വിസയ്ക്ക് കാലാവധിയുണ്ട്. ഇതിനുള്ളില്‍ രാജ്യത്തേക്ക് മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജു ചെയ്തതെന്നും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.

ഇസ്രയേല്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തിലും തെരച്ചില്‍ തുടരുകയാണ്. വിരലടയാളവും മറ്റ് വിവരങ്ങളും സംഘം ഇസ്രയേല്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ 12-ാം തീയതിയാണ് കേരളത്തില്‍ നിന്നുള്ള 27 അംഗ സംഘം ആധുനിക കൃഷി രീതി പഠിക്കാന്‍ ഇസ്രായേലിലേക്ക് പോയത്.

വെള്ളിയാഴ്ച രാത്രി മുതല്‍ ഹെര്‍സിലിയയിലെ ഹോട്ടലില്‍ നിന്നും ബിജു കുര്യനെ കാണാതാവുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ മറ്റൊരു ഹോട്ടലിലേക്ക് പോകാന്‍ തുടങ്ങുന്നതിനിടെയാണ് ബിജു കുര്യനെ കാണാതായ വിവരം സംഘാംഗങ്ങള്‍ അറിയുന്നത്. സി.സി. ടിവി അടക്കം പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.

Top