മക്കളോടുള്ള പക തീര്‍ക്കാന്‍ അമ്മയെ ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ച് അക്രമി സംഘം, വീട്ടു പകരണങ്ങൾ നശിപ്പിച്ച് കിണറ്റിലിട്ടു; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

പത്തനംതിട്ട: അടൂരില്‍ വീടു കയറിയുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ സ്വദേശി സുജാത(55)യാണ് മരിച്ചത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരെ തിരഞ്ഞ് വീട്ടിലെത്തിയ 15 അംഗ സംഘം ഇവരെ കാണാതിരുന്നതിനെത്തുടര്‍ന്ന് സുജാതയെ ക്രൂരമായി വെട്ടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖം തോര്‍ത്തുകൊണ്ട് മറച്ചെത്തിയ അക്രമികള്‍ മുഖത്തും തലയിലും കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. വീട്ടു ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്ത് കിണറ്റിലിട്ട ശേഷമാണ് അക്രമി സംഘം മടങ്ങിയത്.

Top