കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ട് പ്രധാന നഗരങ്ങളില്‍ ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തി
രാജ്യത്തെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും താലിബാന്‍ പ്രതിനിധികള്‍ എത്തി ഇവ വില്‍ക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി.
മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങളെന്നാണ് താലിബാന്റെ വാദം.
അവരെന്റെ എന്റെ കടയില്‍ രണ്ട് തവണയാണ് പരിശോധനയ്ക്ക് എത്തിയത്. തോക്കുകളുമായാണ് എത്തിയത്. ഗര്‍ഭനിരോധന മാര്‍ഗങ്ങളും ഗുളികകളും വില്‍ക്കരുതെന്ന് തോക്കുകളുമായി രണ്ടു തവണ പരിശോധനയ്ക്ക് എത്തിയവര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും കാബൂളിലെ എല്ലാ ഫാര്‍മസികളും അവര്‍ പരിശോധിച്ചെന്നും അതിനാല്‍ ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍ ഇപ്പോള്‍ വില്‍ക്കുന്നില്ലെന്നും ഒരു മെഡിക്കല്‍ ഷോപ്പ് ഉടമ പറഞ്ഞു.
ഇതൊക്കെ പാശ്ചാത്യ സംസ്‌കാരമാണ്, അവ അഫ്ഗാനിസ്ഥാനില്‍ പ്രചരിപ്പിക്കരുതെന്നുമാണ് താലിബാന്‍ പ്രതിനിധികള്‍ കടയുടമകളോട് പറഞ്ഞത്.
ഗര്‍ഭനിരോധന ഗുളികകളും മറ്റും ഷോപ്പില്‍ സൂക്ഷിക്കരുതെന്ന് ഈ മാസം ആദ്യം നിര്‍ദ്ദേശം ലഭിച്ചിരുന്നു. അവ വില്‍ക്കാന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പേടിയാണെന്നും ഷോപ്പ് ഉടമകള്‍ പറയുന്നു.