ന്യൂഡൽഹി: നോർത്ത്‍വെസ്റ്റ് ഡൽഹിയിൽ യുവാവ് പങ്കാളിയെ തീകൊളുത്തി കൊലപ്പെടുത്തി. ബാൽബിർ വിഹാർ സ്വദേശിനിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ച മരിച്ചു.
സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന മോഹിത്തിനെ പോലീസ് കസ്റ്റഡയിലെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു അക്രമം.
ടർപ്പൻടൈൻ യുവതിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 11 നാണ് സംഭവം. യുവതിയുടെ നില ഗുരുതരമായിരുന്നതിനാൽ മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. എയിംസ് ട്രോമാ സെൻ്ററിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് യുവതി മരിച്ചത്.
ഭർത്താവുമായി വേർപിരിഞ്ഞ യുവതി ആറുവർഷമായി മോഹിത്തിനൊപ്പം താമസിക്കുകയായിരുന്നു. ആദ്യ ബന്ധത്തിൽ യുവതിക്ക് രണ്ടു കുട്ടികളുണ്ട്. മോഹിത്തുമായുള്ള ബന്ധത്തിൽ ഒരു കുട്ടിയും.
യുവാവ് മയക്കുമരുന്ന് ഉപയോഗിക്കുന്നതു യുവതി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പരാതിയിൽ. ചെരുപ്പ് ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു യുവതി. പ്രതിയെ കസ്റ്റഡിയിൽ എടുത്തു.