കസ്റ്റഡിയില്‍നിന്ന് മുങ്ങാന്‍ ശ്രമം; മോഷ്ടാക്കളെ മുട്ടിന് താഴെ വെടിവച്ചിട്ട് ഇന്‍സ്‌പെക്ടർ, പ്രതികളും ഒരു ഇന്‍സ്‌പെക്ടറും 2 പോലീസുകാരും ഉള്‍പ്പെടെ 5 പേര്‍ ചികിത്സയില്‍

ചെന്നൈ: തിരുച്ചിറപ്പള്ളിയില മോഷണക്കേസ് പ്രതികളില്‍ നിന്ന് ആഭരണങ്ങള്‍ പിടിച്ചെടുക്കാനെത്തിയപ്പോള്‍ ആക്രമിച്ച് കടന്നു കളയാന്‍ ശ്രമിച്ച രണ്ടു പേരെ പോലീസ് വെടിവച്ച് വീഴ്ത്തി.

വണ്ണാരപ്പേട്ട പുത്തൂര്‍ എം.ജി.ആര്‍. നഗറിലെ ദുരൈസ്വാമി (40), സഹോദരന്‍ സോമസുന്ദരം (38) എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ പ്രതികളും ഒരു ഇന്‍സ്‌പെക്ടറും 2 പോലീസുകാരും ഉള്‍പ്പെടെ 5 പേര്‍ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍നിന്ന് 30 പവനും 5 ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് മോഷണ വസ്തുക്കള്‍ കണ്ടെത്താന്‍ കൊണ്ടുപോകവെ സമീപത്തെ ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ ദുരൈ പെട്ടെന്ന് പോലീസ് ഡ്രൈവര്‍ ചന്ദ്രശേഖറിന്റെ കഴുത്തില്‍ പിടിച്ച് ജീപ്പിന്റെ സ്റ്റിയറിങ് വളച്ചതോടെ വാഹനം നിയന്ത്രണം വിട്ട് വശത്തെ കമ്പിവേലിയില്‍ ഇടിക്കുകയായിരുന്നു.

ഇതോടെ പ്രതികള്‍ ജീപ്പില്‍ സൂക്ഷിച്ചിരുന്ന വടിവാളും കത്തിയുമായി ഓടി രക്ഷപ്പെട്ടു. ഉടന്‍ ഇന്‍സ്‌പെക്ടര്‍ ആകാശേത്തക്ക് വെടി വച്ചെങ്കിലും മോഷ്ടാക്കള്‍ നിന്നില്ല. തടയാന്‍ ശ്രമിച്ച 2 പോലീസുകാരെ വെട്ടി വീഴ്ത്തിയപ്പോഴാണ് പ്രതികളുടെ മുട്ടിന് താഴെ വെടിവയ്ക്കുകയായിരുന്നു.

Top