സഹരന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വനത്തിനുള്ളില്‍ അധ്യാപകനെയും വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 40 വയസുകാരനായ അധ്യാപകനും 17 വയസുകാരിയുമാണ് വനത്തില്‍ തൂങ്ങി മരിച്ചത്.
ഇരുവരുടെയും ബന്ധം പുറത്തായതോടെ ഇവരെ കാണാതാകുകയായിരുന്നു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അധ്യാപകനെതിരെ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
സെപ്തംബര്‍ മൂന്നിന് അധ്യാപകനെയും പെണ്‍കുട്ടിയെയും കാണാതായി. പിന്നാലെ മകളെ കാണാനില്ലെന്നും അധ്യാപകന്‍ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അധ്യാപകനും പെണ്‍കുട്ടിയും ജില്ല വിട്ട് പോയതിനാല്‍ കണ്ടെത്താനായില്ല.
മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച്് അന്വേഷണം നടക്കുമ്പോഴാണ് മൃതദേഹം വനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.