വിവാഹം കഴിഞ്ഞതോ, ഉറപ്പിച്ചതോ ആയ പുരുഷന്മാരില്‍ താല്‍പര്യമില്ല; മാലിക്കുമായി ബന്ധമില്ലെന്ന് പാക്ക് നടി ആയിഷ ഒമര്‍

ഇസ്ലമാബാദ്: പാക്കിസ്താന്‍ വെറ്ററന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി ബന്ധമില്ലെന്നും വിവാഹം കഴിഞ്ഞതോ, ഉറപ്പിച്ചതോ ആയ പുരുഷന്മാരില്‍ താല്‍പര്യമില്ലെന്നും അറിയിച്ച് പാക്കിസ്ഥാനി നടി ആയിഷ ഒമര്‍.

എല്ലാവര്‍ക്കും തന്നെ അറിയാമെന്നും ഇക്കാര്യം പറയാതെ തന്നെ മനസിലാകുമെന്നും ആയിഷ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും ഭര്‍ത്താവ് ശുഐബ് മാലിക്കും വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാലിക്കും ആയിഷയുമായുള്ള ബന്ധമാണ് ഇതിന് പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇത്തരം പ്രചാരണങ്ങളോട് സാനിയ മിര്‍സയോ മാലിക്കോ പ്രതികരിച്ചിട്ടില്ല.

Top