മുംബൈയില്‍ വന്‍ തീപിടിത്തം, ആളപായമില്ല; ഗതാഗത നിയന്ത്രണം, രക്ഷാപ്രവർത്തനം ഊർജിതം

മുംബൈ: മുംബൈയില്‍ വന്‍ തീപിടിത്തം.  ഇതേത്തുടര്‍ന്ന്, പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.

പത്ത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്നാണ് വിവരം. നിലവില്‍ ആര്‍ക്കും പരിക്കേറ്റതായോ മറ്റ് അപകടങ്ങള്‍ സംഭവിച്ചതായോ വിവരം ലഭിച്ചിട്ടില്ലെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു. സ്ഥലത്ത് മുംബൈ ഫയര്‍ ബ്രിഗേഡ് ഇപ്പോള്‍ തെരച്ചില്‍ നടത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈ നഗരത്തില്‍ വലിയ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Top