ഇടുക്കി: കിടപ്പുരോഗിയായ ഭർത്താവിൻ്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. കുളപ്പുറത്ത് സുകുമാരൻ്റെ കഴുത്തിൽ മുറിവേൽപ്പിച്ച ശേഷം ഭാര്യ മിനിയാണ് ജീവനൊടുക്കിയത്. കുളമാവ് കരിപ്പലങ്ങാടിയിലാണ് സംഭവം.
ഗുരുതര പരിക്കേറ്റ സുകുമാരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കഴുത്തിലെ ഞരമ്പിന് മുറിവേറ്റെന്നാണ് വിവരം.
രാവിലെ വീട്ടുജോലിക്കെത്തിയ സ്ത്രീയാണ് മിനിയെ മരിച്ച നിലയിൽ കണ്ടത്. തൊട്ടടുത്ത് കഴുത്തറത്ത നിലയിൽ സുകുമാരനെയും കണ്ടു. ഉടൻ തന്നെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ സുകുമാരൻ അൽഷിമേഴ്സ് രോഗം ബാധിച്ചു മൂന്നു വർഷമായി വീട്ടിൽ കഴിയുകയാണ്. മിനിയും സുകുമാരനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സുകുമാരൻ്റെ കഴുത്തറത്ത ശേഷം മിനി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.