മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ  അമ്മയെ  ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ശാസ്ത്രീയമായ തെളിവിന്റെയും അയൽവാസികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷ

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ  അമ്മയെ  ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.  തിരുവനന്തരപുരം ചിറയിൻകീഴിലായിരുന്നു  കൊലപാതകം നടന്നത്.

ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തവുമാണ് പടനിലം സ്വദേശി ഗോപകുമാറിന ശിക്ഷ വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി ശിക്ഷ അനുഭവിക്കണം.  ദൃക്സാക്ഷികളൊന്നും ഇല്ലാത്ത കേസായിരുന്നു ഇത്.

ശാസ്ത്രീയമായ തെളിവിന്റെയും അയൽവാസികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷ.

2012 മാർച്ച് അഞ്ചിനായിരുന്നു സുകുമാരി അമ്മയെ  ഗോപകുമാര്‍ ചവിട്ടിക്കൊന്നത്. കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനനാണ് ശിക്ഷ വിധിച്ചത്.

Top