കലക്കൻ കുട്ടികളുടെ തകർപ്പൻ ഫാഷൻ ഷോ ഫെബ്രുവരി 26 ഞായറാഴ്ച; രോമാഞ്ചം നിർമ്മാതാവും സംവിധായകനുമായ ജോൺ പോൾ പങ്കെടുക്കും: മാമ്മൻ മാപ്പിള ഹാളിൽ നേരിട്ട് രജിസ്റ്റർ ചെയ്ത് നിങ്ങളുടെ കുട്ടികൾക്കും ഭാഗമാകാം 

കോട്ടയം: കോട്ടയത്തെ കലക്കൻ കുട്ടികളുടെ തകപ്പൻ ഫാഷൻ ഷോ ഫെബ്രുവരി 26 ഞായറാഴ്ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ആവേശത്തോടെ അരങ്ങേറും. രോമാഞ്ചം നിർമ്മാതാവും സംവിധായകനുമായ ജോൺ പോൾ ജോർജും പങ്കെടുക്കും.

കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്സും ഒ വി & ക്രൂവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കിഡ്‌സ് ഫാഷൻ ഷോയുടെ ആദ്യഘട്ട ഗ്രൂമിങ് ഫെബ്രുവരി 12 നും രണ്ടാം ഘട്ട ഗ്രൂമിങ് ഫെബ്രുവരി 19 നുമാണ് നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്.

3 മുതൽ 10വയസ്സുവരെപ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

3വയസ് – 6വയസ്, 7വയസ് – 10 വയസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്.

ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ അവസരം ലഭിക്കും. 26 ന് മാമ്മൻമാപ്പിള ഹാളിൽ നേരിട്ടെത്തി കുട്ടികളുടെ ആഘോഷങ്ങളിൽ പങ്കാളികളാകാം. ഇതുവരെ പരിപാടിയിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് മാമ്മൻമാപ്പിള ഹാളിൽ സ്പോട് രജിസ്ട്രേഷനും സൌകര്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ- 9895333475, 8848096422.

Top