ലിവ് ഇന്‍ ബന്ധം തകര്‍ന്നാല്‍ സ്ത്രീക്ക് സമൂഹത്തില്‍ തനിച്ച് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അലഹബാദ് ഹൈക്കോടതി

പ്രയാഗ്രാജ്: ലിവ് ഇന്‍ ബന്ധം തകര്‍ന്നാല്‍ സ്ത്രീക്ക് പിന്നീട് തനിച്ച് താമസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അലഹബാദ് ഹൈക്കോടതി.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളി പിരിഞ്ഞതുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഇന്ത്യന്‍ സമൂഹത്തില്‍ വലിയൊരു വിഭാഗവും ഇത്തരം ബന്ധങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ ഇത്തരം കാര്യങ്ങളില്‍ പങ്കാളിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയെന്നതല്ലാതെ വേറെ വഴിയില്ലെന്നും കോടതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിക്കാരിയും ആദിത്യ രാജ വര്‍മ്മ എന്നയാളും ഒന്നര വര്‍ഷത്തോളം ലിവ് ഇന്‍ ബന്ധത്തിലായിരുന്നു. യുവതി നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നു. രണ്ട് ആണ്‍മക്കളുണ്ട്. ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായപ്പോള്‍ വിവാഹം ചെയ്യാന്‍ തയാറായില്ലെന്നാണ് പരാതി. ഇതേത്തുടര്‍ന്ന്  ആദിത്യരജ വര്‍മയ്‌ക്കെതിരേ ബലാത്സംഗത്തിനും വഞ്ചനയ്ക്കും കേസ് എടുക്കുകയായിരുന്നു.

എന്നാല്‍, ബന്ധം തുടങ്ങുമ്പോള്‍ തന്നെ ഇതിന്റെ പരിണിതഫലം പരാതിക്കാരിക്ക് തിരിച്ചറിയാനാകുമായിരുന്നെന്നും വിവാഹ വാഗ്ദാനം ബന്ധത്തിലില്ലായിരുന്നെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തയാളെ ജയിലില്‍ ഇട്ടിരിക്കുകയാണെന്നും
പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു.

Top