ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്ന് ഷക്കീല ഒരഭിമുഖത്തില്‍ പറഞ്ഞത് വീണ്ടും ശ്രദ്ധയായിരിക്കുകയാണ്.
ഒരിക്കല്‍ എന്നെ ചെന്നൈ എക്‌സ്പ്രസ് എന്ന സനിമയിലേക്ക് വിളിച്ചു. എത്ര ദിവസത്തെ ഷെഡ്യൂളെന്നും പറഞ്ഞില്ല. ദിവസം 20,000 രൂപയാണ് നല്‍കുകയെന്നും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതുമെന്നാണ് പറഞ്ഞത്. എന്നാല്‍, ഒരുപാട് ദിവസം വീട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്നതിനാല്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറി.
ഒരുകാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്ക് ഒപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. മുഖ്യധാരാ സിനിമളില്‍ എന്നെ അഭിനയിപ്പിക്കില്ലെന്നും ചിലര്‍ തീരുമാനിച്ചു. എനിക്ക് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീലച്ചിത്രങ്ങളാകുമെന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യധാരാ സിനിമകളില്‍നിന്ന് അകലം പാലിച്ചെന്നും ഷക്കീല പറയുന്നു.