ഇടുക്കി: പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യ വില്‍പ്പന നടത്തി വന്നയാള്‍ പതിനൊന്നു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി പിടിയില്‍.
പുളിയന്‍ മലയിലെ ചുമട്ടുതൊഴിലാളിയായ മധു(48)വാണ് പിടിയിലായത്. കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും വണ്ടന്മേട് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പുളിയന്മല കേന്ദ്രീകരിച്ച് വന്‍തോതില്‍ അനധികൃതമായി മദ്യ വില്‍പ്പന നടക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു.
പുളിയന്മല ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ തന്റെ കാറിലാണ് മദ്യ വില്‍പന നടത്തിവന്നിരുന്നത്. ചുമട്ടു തൊഴിലാളിയായ മധു തന്റെ ജോലി മറയാക്കിയാണ് മദ്യം വിറ്റിരുന്നത്. ഇതിനുമുമ്പും അളവില്‍ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് എക്‌സൈസ് ഇയാളെ പിടികൂടിയിരുന്നു.
അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്‍, എസ്.ഐ. മഹേഷ്, എ.എസ്.ഐ. വിനോദ്, സി.പി.ഒ മാരായ ജോര്‍ജ്, പി.ജെ. സിനോജ്, സിനോജ് ജോസഫ്, അനീഷ് വിശ്വംഭരന്‍, സുബിന്‍ ശ്രീകുമാര്‍, വി.കെ. അനീഷ് എന്നിവരാണുണ്ടായിരുന്നത്.