കൊല്ലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡിൽവെച്ചാണ് അപകടമുണ്ടായത്. ഓവർട്ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇടിയുടെ അഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെൺകുട്ടിയുടെ തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവം സ്ഥലത്തു വച്ച് തന്നെ മരിച്ചു.