കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; സ്കൂട്ടറിൽ  ബസ് ഇടിച്ചു കയറി  യുവാവിന് ദാരുണാന്ത്യം

കാസർകോട്:  കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിലിൽ സ്കൂട്ടറിൽ  ബസ് ഇടിച്ചു കയറി സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗർ സ്വദേശി അബ്ദുൽ ഖാദർ – ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്ശീർ (23) ആണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വൺവേ ട്രാഫികിൽ ബദ്‌രിയ ഹോട്ടലിന് സമീപത്തായിരുന്നു അപകടം.  ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

അമിതവേഗതയിൽ എത്തിയ ബസ്സ് സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് കൂടി പിൻ ചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തിന്റെ സിസിസി ടീവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടം വരുത്തിയ കെ എസ് ആർ ടി സി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് ബന്ധുക്കൾക്ക് വിട്ടു നൽകും. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് ഫാസിൽ. സഹോദരങ്ങൾ: തമീം, ത്വാഹ

Top