ഒരുമിച്ചുള്ള ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് യുവാവിന്റെ ലിംഗം ഛേദിച്ച് കാമുകി.
ആക്രമണത്തിനിരയായ 28 കാരനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനെത്തുടർന്നാണ് 28 കാരിയായ യുവതി കൃത്യം നിർവഹിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്തോനേഷ്യയിലെ നോർത്ത് സുമാത്രയിലെ സിബോൾഗയിലെ ഹോട്ടലിലാണ് സംഭവം.
കാമുകൻ നിർബന്ധിക്കുമ്പോൾ തനിക്ക് താൽപര്യം ഉണ്ടായിരുന്നില്ലെന്നാണ് യുവതി പറയുന്നത്. ഏഴ് മാസമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സിബോൾഗ പോലീസ് മേധാവി ടാരിയോനോ രാജർജ പറഞ്ഞു.
ഇരുവരും ഹോട്ടലിൽ വച്ച് കണ്ടുമുട്ടാൻ തീരുമാനിച്ചു. ഇതിനിടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവാവ് യുവതിയെ നിർബന്ധിക്കുകയും യുവതി നിരസിക്കുകയും ചെയ്തു.
എന്നാൽ, ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി.
ഇതിനിടെ യുവാവ് കുളിക്കാൻ ഒരുങ്ങിയപ്പോൾ യുവതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. യുവാവ് രക്തം വാർന്ന് കിടക്കുന്നതായി യുവതി തന്നെയാണ് അറിയിച്ചതെന്ന് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.