മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദിച്ചതായി പരാതി; നിയമ നടപടിക്കൊരുങ്ങി ബന്ധുക്കൾ

കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മർദിച്ചതായി പരാതി. ആശുപത്രി ജീവനക്കാരാണ് യുവതിയെ  മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.  കരുനാഗപ്പള്ളി സ്വദേശിയായ 39 കാരിക്കാണ് മർദനമേറ്റത്.

യുവതിയുടെ ശരീരമാസകലം മർദനമേറ്റ പാടുകൾ ഉണ്ട്. യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കുടുംബം കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൂറനാട് കെ.സി.എം. ആശുപത്രി ജീവനക്കാരെ യുവതി ആക്രമിക്കാൻ ശ്രമിക്കുകയും  നഴ്‌സുമാർ തിരിച്ച് യുവതിയെ മർദ്ദിച്ചെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഫെബ്രുവരി 17 നാണ്  യുവതിയെ നൂറനാട് കെ.സി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10 ദിവസത്തിന് ശേഷം യുവതിയുടെ പിതാവ് ആശുപത്രിയിലെത്തിയപ്പോഴാണ് യുവതിയുടെ മർദ്ദന വിവരം പുറത്തറിയുന്നത്.

ഉടൻ യുവതിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

Top