തൊടുപുഴ: ആശുപത്രി മുറ്റം കേന്ദ്രീകരിച്ച് എം.ഡി.എം.എയും കഞ്ചാവും വില്‍പ്പന നടത്തി വന്ന മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു.
ഇവരില്‍ നിന്നും പൊതികളിലായി സൂക്ഷിച്ചിരുന്ന 2.5 ഗ്രാം എം.ഡി.എം.എ, 50 ഗ്രാം ഉണക്ക കഞ്ചാവ്, കാര്‍ എന്നിവ പിടിച്ചെടുത്തു.
കോതമംഗലം മാതിരപ്പള്ളി കുളങ്ങര കുടിയില്‍ വീട്ടില്‍ മാത്യൂസ് ബിനു (19), കോതമംഗലം മാതിരപ്പള്ളിയില്‍ ഇരകുട്ടിയില്‍ വെങ്കിടേഷ് രാജ് (19), മൂവാറ്റുപുഴ വെള്ളൂര്‍കുന്നം കിഴുക്കാവില്‍ അമല്‍ ഷിഹാബ് (19) എന്നിവരാണ് അറസ്റ്റിലായത്.
തൊടുപുഴ വെങ്ങല്ലൂര്‍ സ്മിത മെമ്മോറിയല്‍ ആശുപത്രി മുറ്റത്ത് വച്ച് കാറിനുള്ളില്‍ വച്ച് ലഹരി വസ്തുക്കൾ നൽകാൻ എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതിനായാണ് കഞ്ചാവ് എത്തിച്ചത്.
ഇന്ന് രാത്രി 10 ന് ലഹരി വസ്ഥുക്കളുമായി മൂവര്‍ സംഘം കാറില്‍ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയായില്‍ എത്തിയത്. സ്ഥലത്ത് അപരിചിതരെ കണ്ടതോടെ പ്രതികള്‍ കാര്‍ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു.
ഇതോടെ എക്സൈസ് സംഘത്തിന്റെ വാഹനങ്ങളും സ്ഥലത്ത് ഉണ്ടായിരുന്നവരുടെ ബൈക്കുകളും നിരത്തി കാര്‍ തടഞ്ഞാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും സ്ഥിരമായി ലഹരി വാങ്ങിയിരുന്നവരെ കുറിച്ച് എക്‌െസെസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ആശുപത്രിക്ക് സമീപം പോലീസിന്റെയും എക്സൈസിന്റെയും പരിശോധന ഉണ്ടാവില്ലെന്ന നിഗമനത്തിലാണ് ഇവിടം കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയിരുന്നത്.