ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ ഇടം പിടിച്ച ഷക്കീല ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. തമിഴ് സിനിമകളിലും സീരിയലുകളിലും സജീവമാണ് താരം. തന്റെ മുന്‍കാമുകന്മാരെക്കുറിച്ചും പ്രണയങ്ങളെക്കുറിച്ചും ഷക്കീല പറയുന്നതിങ്ങനെ…
അവരെല്ലാമായിട്ട് ഞാനിപ്പോഴും നല്ല ബന്ധത്തിലാണ്. അവരൊക്കെ ഭാര്യമാരുമായി വീട്ടില്‍ വരാറുണ്ട്. കഴിഞ്ഞയാഴ്ച്ച ഒരു മുന്‍ കാമുകന്റെ ഭാര്യയുടെ പിറന്നാളായിരുന്നു. സെലിബ്രേഷന്‍ അറേഞ്ച് ചെയ്്തു കൊടുത്തത് ഞാനായിരുന്നു.
പ്രണയങ്ങളും പ്രണയ നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. പ്രണയിക്കുന്ന കാര്യത്തില്‍ ഞാന്‍ ലോയലാണ്. ഒരു പ്രണയം പരാജയപ്പെട്ട ശേഷമേ അടുത്തതിലേക്ക് പോകുകയുള്ളൂ. ഇപ്പോഴും പ്രണയത്തിലാണ്.
ഒരാളെ പ്രണയിക്കുമ്പോള്‍ വേറെ ആരെങ്കിലും കുറച്ച ഹാന്‍ഡ്‌സം ആയി വന്നാല്‍ അവരെ ഇഷ്ടപ്പെടാറില്ല. എന്റെ ശ്രദ്ധ മുഴുവന്‍ ഞാന്‍ പ്രണയിക്കുന്ന ആളിലായിരിക്കുമെന്നും ഷക്കീല പറയുന്നു.