ഹൈദരാബാദ്: പൊതുവഴിയിൽ പരസ്യമായി കാമുകിയെ തല്ലിയ യുവാവിനെ ചോദ്യം ചെയ്ത് തെലുങ്ക് യുവനടൻ നാഗ ശൗര്യ.
ബുധനാഴ്ചയാണ് സംഭവം. റോഡിൽ വച്ച് പരസ്യമായി കാമുകിയെ തല്ലിയ യുവാവിനെ താരം പിടിച്ചു നിർത്തുകയും മാപ്പ് പറയാൻ ആവശ്യപ്പെടുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
പുറത്തുവന്ന വീഡിയോ ദൃശ്യത്തിൽ യുവാവിന്റെ കൈയ്യിൽ ബലമായി പിടിച്ചിരിക്കുന്ന താരം ക്ഷമ ചോദിക്കാൻ ആവശ്യപ്പെടുന്നത് കാണാം. അതിന് മറുപടിയായി അവൾ തന്റെ കാമുകിയാണെന്നായിരുന്നു യുവാവിന്റെ മറുപടി. എന്നാൽ, ശൗര്യ അയാളുടെ വാക്കുകൾ വകവയ്ക്കാതെ മാപ്പ് പറയാൻ വീണ്ടും നിർദ്ദേശിക്കുകയായിരുന്നു.
“നീ എന്തിനാ അവളെ വഴിയിൽ വെച്ച് അടിച്ചത്? അവൾ നിങ്ങളുടെ കാമുകിയാകാം, അതിനർത്ഥം നിങ്ങൾക്ക് ഇതുപോലെ മോശമായി പെരുമാറാൻ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ,” ശൗര്യ യുവാവിനോട് പറഞ്ഞു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്നവരും മാപ്പുപറയണമെന്ന ആവശ്യം തന്നെയാണ് ഉയർത്തുന്നത്. പ്രശ്നങ്ങൾ ഒഴിവാക്കാൻ യുവതി യുവാവിനെ വിളിച്ചുകൊണ്ട് നീങ്ങുന്നതും വീഡിയോയിൽ കാണാം. നിരവധി ആളുകളാണ് നാഗ ശൗരയെ പിന്തുണച്ച് രംഗത്തെത്തി.