പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പ്രചരിപ്പിച്ചത് ഇൻസ്റ്റാഗ്രാമിൽ വ്യാജ ഐ.ഡിയിലൂടെ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കുറിച്ചി നീലംപോരൂർ ഇടനാട്ടുപടി ഭാഗത്ത് തട്ടാൻ പറമ്പിൽ വീട്ടിൽ അനന്തകൃഷ്ണൻ (20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ വ്യാജ ഐ.ഡി ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

Top