എട്ടു മണിക്കൂറുകളോളം കാറില്‍ തനിച്ചിരുന്ന 2 വയസുകാരന്‍ ചൂടേറ്റ് മരിച്ചു; പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കാലിഫോര്‍ണിയ: മണിക്കൂറുകളോളം കാറില്‍ തനിച്ചിരുന്ന 2 വയസുകാരന്‍ ചൂടേറ്റ് മരിച്ചു.

കു ട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. 51 വയസുകാരനായ ഷോണ്‍ റൗണ്‍സാവാലിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എട്ട് മണിക്കൂറോളം കുട്ടിയെ  കാറില്‍ ഒറ്റയ്ക്ക് ഇരുത്തുകയായിരുന്നു. കുട്ടിയെ ഡേ കെയറിലാക്കാനാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

എന്നാല്‍ ഡേ കെയറില്‍ വിടാതെ കാറില്‍ ഇരുത്തിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍, ഫെബ്രുവരി മാസത്തില്‍ ഇത്തരത്തില്‍ ചൂടേറ്റുള്ള മരണം അപൂര്‍വ്വമാണെന്നാണ് അധികൃതര്‍ പറയുന്നത്.  1998 മുതല്‍ ഫെബ്രുവരി മാസത്തില്‍ ഇതുവരെ 6 പേരാണ് ചൂട് കാറിലിരുന്ന് മരണപ്പെട്ടത്.

Top