ന്യൂഡൽഹി: കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ അധികാരത്തിലേറുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ട്. ബി.ജെ.പി. ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന കേരളത്തിലെ മിഥ്യാധാരണ തകർക്കപ്പെടും.
വടക്ക് കിഴക്കൻ സ്ഥാനങ്ങളിലും ഗോവയിലും സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കും. സർക്കർ രൂപീകരിച്ച് ബിജെപി അധികാരത്തിലെത്തും. കേരളത്തിലെ ജനങ്ങൾക്ക് യഥാർത്ഥ ബദലായി ബിജെപി മാറും.
ബിജെപിക്കെതിരെ കേരളത്തിൽ നിലനിൽക്കുന്ന മിഥ്യാധാരണകൾ തകർക്കപ്പെടുമെന്ന ആത്മവിശ്വാസം ഇപ്പോൾ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാഗാലാൻഡിലെയും മേഘാലയിലെയും ക്രിസ്ത്യൻ വിഭാഗത്തിൻ്റെ വോട്ട് ബിജെപിക്കാണ്. ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഇത് മാറ്റത്തിൻ്റെ സമയമാണ്.
തെരഞ്ഞെടുപ്പിൽ ബിജെപിയെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദിയുണ്ടെന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രധാന മന്ത്രി പറഞ്ഞു.