കത്തിയുമായി അര്‍ദ്ധനഗ്നയായി നടുറോഡില്‍ ഇറങ്ങി സ്ത്രീയുടെ അഭ്യാസപ്രകടനം.
മിഷിഗണിലാണ് സംഭവം. ഒടുവില്‍ പൊലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തു. റോഡ് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനുശേഷമാണ് പൊലീസ് ഇവരെ പിടികൂടിയത്.
ഡെട്രോയിറ്റിലെ ഒരു ഫ്രീവേയില്‍ വച്ചാണ്് യുവതി അക്രമാസക്തയായത്. ഒരു ഷര്‍ട്ടും കോട്ടും മാത്രമായിരുന്നു ഇവരുടെ വേഷം. റോഡിലെത്തിയ സ്ത്രീ കോട്ടിന്റെ പോക്കറ്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുക്കുകയായിരുന്നു. അതുവഴി വന്ന വാഹനങ്ങള്‍ക്ക് നേരെ കത്തിവീശി ഇവര്‍ ഭീഷണി മുഴക്കി. യുവതി കൂടുതല്‍ കൂടുതല്‍ അക്രമാസക്തയായപ്പോ പൊലീസ് ഇവരെ പിടികൂടാന്‍ പലതരത്തില്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവില്‍ ഇവരുടെ ഗതാഗതം നിര്‍ത്തി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. യുവതിയുടെ മാനസികനില പരിശോധിക്കാന്‍ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
എന്തുകൊണ്ട് ആണ് ഇവര്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തത് എന്ന കാര്യം വ്യക്തമല്ല. അറസ്റ്റിലാകുന്നതിനു മുന്‍പ് യുവതി കത്തി താഴെ ഇടുന്നത് പൊലീസ് പുറത്തുവിട്ട വീഡിയോയില്‍ കാണാം.