ആലപ്പുഴയിൽ കോളേജ് അധ്യാപകൻ വിദ്യാർഥിനിക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശം അയച്ചു; രഹസ്യ ഭാഗത്ത് ചൊറിഞ്ഞു കാണിച്ചു;അധ്യാപകൻ മാപ്പ് എഴുതി കൊടുത്തതോടെ കോളേജ് മാനേജ്മെന്റ് ഇടപെട്ട് പെൺകുട്ടിയുടെ പരാതി പിൻവലിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ പ്രമുഖ കോളേജിൽ വിദ്യാർത്ഥിനിയോട് അധ്യാപകന്റെ ലൈംഗിക പരാക്രമം. കേരള യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള സെൽഫ് ഫിനാൻസ് കോളേജിലെ

കോമേഴ്‌സ് വിഭാഗം അധ്യാപകൻ
കെജി അനൂപ് ആണ് വാട്സാപ്പിൽ അശ്ലീല സന്ദേശം അയച്ചത്. പെൺകുട്ടിയുമായി ചാറ്റ് ചെയ്യുന്നതിനിടെയായിരുന്നു
ലൈംഗിക ചുവയോടെയുള്ള അധ്യാപകന്റെ സന്ദേശം. പെൺകുട്ടി ആദ്യം ഡിപ്പാർട്മെന്റ് ഹെഡിനും പിന്നീട് പ്രിൻസിപ്പലിനും പരാതി നൽകി. വിദ്യാർത്ഥിനി പരാതിപ്പെട്ടെന്നറിഞ്ഞതോടെ അധ്യാപകനായ കെ ജി അനൂപ് രണ്ടാഴ്ചയോളം മെഡിക്കൽ അവധിയിൽ പോയി. പെൺകുട്ടിയോട് താൻ പ്രണയാഭ്യർത്ഥന മാത്രമാണ് നടത്തിയതെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ സംഭവത്തിൽ കോളേജിനടക്കം നാണക്കേട് ഉണ്ടാകാതിരിക്കാൻ പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു.
അധ്യാപകന്റെ പക്കൽ നിന്നും മാപ്പ് എഴുതി വാങ്ങുകയും താക്കീത് കൊടുത്തും പ്രശ്നം പരിഹരിച്ചു എന്നാണ് കോളേജ് പ്രിൻസിപ്പൽ അറിയിക്കുന്നത്.
വിദ്യാർത്ഥികളുടെ ഇത്തരം പരാതികൾ ബന്ധപ്പെട്ടവർക്ക് കൈമാറുക എന്നതാണ് പ്രിൻസിപ്പലിന്റെ ചുമതല.

എന്നാൽ ഇവിടെ പെൺകുട്ടിയുടെ പരാതി പ്രിൻസിപ്പൽ ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു.
അധ്യാപകന്റെ സ്ഥിരം തോന്നിയവാസങ്ങൾക്ക് കോളേജ് മാനേജ്മെന്റ് കുടപിടിക്കുന്നു എന്നാണ് ആക്ഷേപം. അധ്യാപികമാർ അടക്കം പലരോടും നിലവിൽ ആരോപണ വിധേയനായ അധ്യാപകൻ കെജി അനൂപ് മോശമായി പെരുമാറിയിട്ടുണ്ടെന്ന പരാതി നേരത്തെയും ഉയർന്നിരുന്നു.

രഹസ്യ ഭാഗങ്ങളിൽ ഇയാൾ അശ്ലീല ചുവയോടെ ചൊറിഞ്ഞു കാണിച്ചു എന്ന് ഒരു അധ്യാപികയും മുൻപ് ഇയാൾക്കെതിരെ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. അന്നും വിഷയം ഒത്തുതീർപ്പാക്കുകയായിരുന്നു.

Top