കാവ്യാ മാധവന്‍ ചന്ദ്രനുദിക്കുന്ന ദിക്കിൽ നായികയാകാൻ കാരണം മഞ്ജു വാര്യർ, സിനിമയിലേക്ക് കാവ്യയെ നിര്‍ദ്ദേശിച്ചത് മഞ്ജു വാര്യർ- ലാല്‍ ജോസ്

ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയില്‍ നായികയായി കാവ്യ മാധവന്‍ വരാന്‍ കാരണക്കാരി മഞ്ജു വാര്യരാണെന്ന് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ തുറന്നു പറഞ്ഞ്  ലാല്‍ ജോസ്.

ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ കാര്യങ്ങള്‍നടക്കുന്ന സമയത്താണ് മഞ്ജു-ദിലീപ് കല്യാണം. ദിലീപ് മഞ്ജുവിനെ വീട്ടില്‍നിന്ന് ഇറക്കി കൊണ്ടുവന്ന് ആലുവയിലെ ഒരമ്പലത്തില്‍ വച്ച് കെട്ടുകയായിരുന്നു. അതിന് സപ്പോര്‍ട്ടായി ഞാനും കലാഭവന്‍ മണിയും ദിലീപുമൊക്കെയുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരുടെ വിവാഹശേഷം ചന്ദ്രനുദിക്കുന്ന ദിക്കിന്റെ കാസ്റ്റിങ് ആരംഭിച്ചു. ശാലിനിയെയായിരുന്നു ആദ്യം തീരുമാനിച്ചത്. അതു നടന്നില്ല. പുതിയ കുട്ടിയെ ആലോചിക്കാമെന്ന് പറഞ്ഞു. കാവ്യ ആ സമയത്ത് വലിപ്പമൊക്കെയായിരുന്നു. അപ്പോള്‍ മഞ്ജുവാണ് പറഞ്ഞത് കാവ്യ കറക്ടായിരിക്കും ചെയ്താല്‍ നന്നായിരിക്കുമെന്ന്.

എന്നാല്‍, അവളെ സ്‌ക്രീനില്‍ കണ്ടാല്‍ ചെറിയ കുട്ടിയായി തോന്നും അവള്‍ നായികയായി അഭിനയിക്കുമോ എന്ന് ഞാന്‍ സംശയം പറഞ്ഞു. ചുരിദാറൊക്കെയിട്ടാല്‍ ഏതു പെണ്‍കുട്ടിയും മെച്വര്‍ ആയി തോന്നുമെന്ന് അപ്പോള്‍ മഞ്ജു പറഞ്ഞു. അങ്ങനെ ഞാന്‍ നീലേശ്വരത്ത് ചെന്ന്  കാവ്യയുടെ അച്ചനെയും അമ്മയേയും കണ്ടു.

അവര്‍ക്ക് സമ്മതമായിരുന്നെങ്കിലും നായികയായാല്‍ ആളുകള്‍ എന്തെങ്കിലും പറയുമോ, കല്യാണം നടക്കുമോ എന്നൊക്കെ പേടിയായിരുന്നു. എന്നാല്‍, അവരെ എല്ലാം പറഞ്ഞ് മനസിലാക്കി ആ സിനിമയില്‍ കാവ്യ നായികയാകുകയായിരുന്നു- ലാല്‍ ജോസ് പറയുന്നു.

Top