പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കാൻ ബിജെപി നേതാക്കൾ എത്തിയാൽ ജനങ്ങൾ ചെരുപ്പിന് തല്ലണമെന്ന് ഹിന്ദു സേനാ

കാർവാർ (കർണാടക):  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉയർത്തിക്കാട്ടി വോട്ട് ചോദിക്കാൻ ബിജെപി നേതാക്കൾ എത്തിയാൽ ജനങ്ങൾ ചെരുപ്പിന് തല്ലണമെന്ന് രാഷ്ട്രീയ ഹിന്ദു സേനാ അധ്യക്ഷൻ പ്രമോദ് മുഥാലിക്.

മോദിയുടെ പേര് ഉപയോഗിക്കാൻ മാത്രമേ ബിജെപിക്ക് അറിയൂ. വോട്ടർമാർ പാർട്ടിക്ക് വോട്ട് ചെയ്യരുത്.  മോദിയുടെ പേര് ഉപയോഗിക്കാതെ ബിജെപി നേതാക്കൾ വോട്ട് പിടിച്ചുകാട്ടൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപി നേതാക്കൾക്കെതിരെ ഹിന്ദു സേനാ അധ്യക്ഷൻ രംഗത്തെ ത്തിയത്. സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഇത്തവണ മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടൂ.

അവർ ഒരിക്കലും മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടില്ല. അവർ വീണ്ടും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. മോദിക്കായി വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടും. മോദിയുടെ പേര് ഉപയോഗിച്ചു വോട്ടു പിടിക്കാൻ എത്തിയാൽ അവരെ ചെരുപ്പിന് തല്ലണം.

അവർ ഒന്നിനും കൊള്ളാത്തവരാണ്. ഇവർ മോദിയുടെ പേര് എടുക്കുകയാണ്, പക്ഷേ പ്രവർത്തകരുടെ പ്രശ്നങ്ങൾ അവർ മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top