തൃശൂര്‍: കുട്ടനെല്ലൂരിൽ ഹൈസണ്‍ മോട്ടോഴ്സിന്‍റെ വാഹന ഷോറൂമിൽ വൻ തീപിടിത്തം. ദേശീയപാതയിൽ പ്രവർത്തിക്കുന്ന ജീപ്പിന്‍റെ കാർ കമ്പനി ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
നിരവധി വാഹനങ്ങൾ കത്തി നശിച്ചു. 5 ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. കോടികളുടെ നഷ്ടം സംഭവച്ചതായാണ് നിഗമനം. തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട ഉടന്‍ ഷോറൂമിലെ സെക്രൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
ഷോറൂമിന്‍റെ പിറക് വശത്ത് നിന്നുമാണ് തീപടര്‍ന്നത്. തീ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി മൂന്ന് യൂണിറ്റ് കൂടി എത്തുകയായിരുന്നു. ആളിപടര്‍ന്ന തീയില്‍ ഷോറൂമിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന നിരവധി കാറുകള്‍ കത്തി നശിച്ചു.
സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്യം തീ പടര്‍ന്നത് കണ്ടെത്തിയത്. ഇവര്‍ ഉടന്‍തന്നെ വിവരം അറിയിച്ചു. അതേസമയം, സര്‍വീസ് സെന്റര്‍ കത്തിനശിച്ചു.