കുറച്ചു കാലമായി മലയാള സിനിമയിലേക്ക് അമ്മയായും സഹോദരിയുമായൊക്കെ നിറഞ്ഞു നിൽക്കുന്ന നടിയാണ് രമ്യ സുരേഷ്.
മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. മോര്‍ഫ് ചെയ്ത വീഡിയോ പുറത്തുവന്ന സാഹചര്യത്തെ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് ഒരഭിമുഖത്തില്‍ രമ്യ സുരേഷ് പറയുന്നതിങ്ങനെ…
എനിക്കത് വലിയ ഷോക്കായിരുന്നു. സിനിമാ ലോബിയാണ് ഇതു ചെയ്തതെന്നു ഞാന്‍ കരുതുന്നില്ല. ആരുടെയോ നേരംപോക്കിന് ഞാന്‍ ഇരയായി. ആ സ്ത്രീയുടെ ശരീരവുമായി എന്റെ മുഖത്തിന് സാമ്യം തോന്നിയപ്പോള്‍ വ്യൂസിനുവേണ്ടി ചെയ്തുനോക്കി.
എനിക്കത് വലിയ തിരിച്ചടിയായിരുന്നു.
നിഴല്‍ എന്ന ചിത്രത്തിലെ എന്റെ ഫോട്ടോകള്‍ തന്നെയായിരുന്നു ആ വീഡിയോയിലുമുള്ളത്. എനിക്കാ വീഡിയോ കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ഭര്‍ത്താവിന് അയച്ചു കൊടുത്തു.
എന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയോടെയാണ് ഞാന്‍ ഈ ഫീല്‍ഡില്‍ വന്നത്. ഇതിനെ എങ്ങനെ നേരിടണമോ അങ്ങനെ തന്നെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെയാണ് ഞാന്‍ ലൈവില്‍ വന്ന് കാര്യങ്ങള്‍ പറഞ്ഞതും കേസ് കൊടുത്തതെന്നും രമ്യ പറയുന്നു.