മുംബൈ: ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ സെയ്ഫ് അലി ഖാനും കരീന കപൂറും. എവിടെ പോയാലും പാപ്പരാസികൾ ഈ താരദമ്പതികളെയും മക്കളായ തൈമൂറിനെയും ജെയും പിൻതുടരാറുണ്ട്.
മലൈക അറോറയുടെയും അമൃത അറോറയുടെയും അമ്മ ജോയ്സിയുടെ എഴുപതാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് സെയ്ഫും കരീനയുമായിരുന്നു. പാർട്ടി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ തങ്ങളെ പിൻതുടർന്ന പാപ്പരാസികൾക്ക് സെയ്ഫ് നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇൻറർനെറ്റിൽ പ്രചരിക്കുന്ന വീഡിയോയിൽ, കറുപ്പ് വസ്ത്രങ്ങൾ ധരിച്ച് കൈകോർത്ത് നടന്നുപോവുന്ന സെയ്ഫിനെയും കരീനയേയും കാണാം. കൈകൾ കോർത്ത് നടക്കുന്ന താരദമ്പതികളെ ഫോട്ടോഗ്രാഫർമാർ അവരുടെ ബിൽഡിംഗിലേക്ക് പിൻതുടരുന്നതും കാണാം.
പാപ്പരാസികൾ പിൻതുടരുന്നതിൽ അതൃപ്തനായ സെയ്ഫ്, “ഒരു കാര്യം ചെയ്യൂ, ഞങ്ങളുടെ കിടപ്പുമുറിയിൽ വരെ പിന്തുടരൂ,” എന്നാണ് പാപ്പരാസികളോട് പറയുന്നത്.
‘സെയ്ഫ് സർ, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു’ എന്ന് ഫോട്ടോഗ്രാഫർമാരിൽ ഒരാൾ സെയ്ഫിനോട് പറയുമ്പോൾ ഞങ്ങൾക്കും നിങ്ങളെ ഇഷ്ടമാണ് എന്നു പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് സെയ്ഫ് കരീനയ്ക്ക് ഒപ്പം നടന്നുപോവുന്നതും വീഡിയോയിൽ കാണാം.
ഹൃത്വിക് റോഷനൊപ്പം വിക്രം വേദ എന്ന ചിത്രത്തിലാണ് സെയ്ഫ് അവസാനമായി അഭിനയിച്ചത്. സംവിധായകൻ ഓം റൗത്തിന്റെ ആദിപുരുഷിൽ രാവണനായാണ് സെയ്ഫ് അഭിനയിക്കുന്നത്. സുജോയ് ഘോഷിന്റെ ദ ഡിവോഷൻ ഓഫ് സസ്‌പെക്റ്റ് എക്‌സിലാണ് കരീന അടുത്തതായി അഭിനയിക്കുന്നത്. ഹൻസൽ മേത്തയുടെ അടുത്ത ചിത്രത്തിലും റിയ കപൂറിന്റെ ദ ക്രൂവിലും കരീന അഭിനയിക്കുന്നുണ്ട്.