റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി വികസിപ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാള്‍ മരിച്ച നിലയിൽ

മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി വികസിപ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാള്‍ മരിച്ച നിലയില്‍.

ബെല്‍റ്റു കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ ആന്‍ഡ്രീ ബോട്ടികോവിനെ വസതിയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്‌ ഒരു റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ 29-കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാഗ്വാദം കൊലപാതകത്തിലേക്ക് നയിച്ചതാണെന്ന് പോലീസ് പറഞ്ഞു.

47- കാരനായ ബോട്ടികോവ് മോസ്‌കോയിലെ ഗമേലയ നാഷണല്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ എ പ്പിഡമോളജി ആന്റ് മൈക്രോബയോളജിയിലെ മുതിര്‍ന്ന ഗവേഷകനാണ്.

Top